മയ്യിൽ കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ ബാല വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്യദിന ആഘോഷം നടത്തി


മയ്യിൽ:-  കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയ ബാല വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. 

സ്വാതന്ത്ര്യ സമരത്തിലെ തിളക്കമാർന്ന ഏടുകൾ ഇതിവൃത്തമാക്കി ബാലവേദി കൂട്ടുകാർ രചിച്ച കഥകളും കവിതകളും, ദേശഭക്തിഗാനങ്ങളും കുട്ടികൾസദസ്സിന് മുമ്പിൽ അവതരിപ്പിച്ചു.

ചടങ്ങിൽ പി.കെ ഗോപാലകൃഷ്ണൻ, പി.കെ പ്രഭാകരൻ, കെ.കെ ഭാസ്കരൻ ,കെ.വി യശോദ ടീച്ചർ, കെ മോഹനൻ  ,പി ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു. ഋതുനന്ദന എം, വൈഷ്ണ, അനുഷ ഷിബു, ശിവ തീർത്ഥ സി, അനു ലഷ്മി വി.പി, അർച്ചന സി, സ്നിയ എം, അവന്തിക രാജേഷ്, യദു കെ, ധ്യാൻ കൃഷ്ണ സി, ഷാരോൺ കെ.വേദ്കൃഷ്‌ണ എന്നിവർ തങ്ങളുടെ രചനകൾ അവതരിപ്പിച്ചു.





Previous Post Next Post