മയ്യിൽ:- ആസാദി കാ അമൃത് മഹോത്സാവത്തിൽ ഉയർത്താനായി കുടുംബശ്രീ സംരംഭമായ മയ്യിൽ അപ്പാരൽസ് മൂവായിരത്തിലധികം ദേശീയ പതാകകൾ നിർമിച്ചു നൽകി.പൊതു വിപണിയിൽ 80 രൂപ മുതൽ 150 രൂപ വരെ വില ഈടാക്കുമ്പോൾ 30 രൂപയ്ക്കാണ് കുടുംബശ്രീ പാതകകൾ നൽകിയത്.മയ്യിൽ പഞ്ചായത്തിലെ സ്കൂളുകൾക്ക് ആവശ്യപ്പെട്ടതിനനുസരിച്ചു പതാകകൾ നിർമിച്ചു നൽകിയിട്ടുണ്ടെന്നു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ റിഷ്‌ന അറിയിച്ചു