കൊളച്ചേരി:-ഇന്ത്യയുടെ തിരിച്ച് വരവിന് രാഷ്ട്രീയ ജാഗ്രത അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി. രാജ്യത്തെക്കുറിച്ചും വർത്തമാന കാലത്ത് നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചും കൃത്യമായി പഠിച്ച് പരിഹരിക്കാനുതകുന്ന തലമുറ വളർന്നു വരേണ്ടതുണ്ട്.
കൊളച്ചേരിയിൽ നടന്ന യൂത്ത് ലീഗ് തളിപ്പറമ്പ മണ്ഡലം തല സീതി സാഹിബ് അക്കാദമിയ പാഠശാല ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി അധ്യക്ഷത വഹിച്ചു.
അഫ്സൽ രാമന്തളി ക്ലാസ്സിന് നേതൃത്വം നൽകി.ശംസീർ മയ്യിൽ, ഹംസ മൗലവി പള്ളിപ്പറമ്പ് ,കെ കെ മുസ്തഫ, എം അബ്ദുൽ അസീസ്, നൗഷാദ് പുതുക്കണ്ടം, എൻ യു ശഫീക്ക്, ഉനൈസ് എരുവാട്ടി, ഓലിയൻ ജാഫർ, സലാം കമ്പിൽ , പി കെ ശംസുദ്ദീൻ, ഉസ്മാൻ കൊമ്മച്ചി, മുഹ്സിൻ ബക്കളം, ആറ്റക്കോയ തങ്ങൾ, നിസാർ കമ്പിൽ, യൂസുഫ് മൗലവി, എം പി അബ്ദുല്ല,കെ ശാഹുൽ ഹമീദ്, കെ മുഹമ്മദ് കുട്ടി ഹാജി, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം എന്നിവർ സംബന്ധിച്ചു.
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം സ്വാഗതവും ട്രഷറർ നസീർ പി കെ പി നന്ദിയും പറഞ്ഞു.