ജന്‍മദിനത്തിന് സ്‌കൂളിന് പച്ചക്കറി നല്‍കി വിദ്യാര്‍ത്ഥിയുടെ മാതൃക

 


കമ്പില്‍:- ജന്‍മദിനാഘോഷത്തില്‍ സ്‌കൂളിന് പച്ചക്കറി നല്‍കി വിദ്യാര്‍ത്ഥിയുടെ മാതൃക. പന്ന്യങ്കണ്ടിയിലെ നസീറയുടെയും പാമ്പുരുത്തി സ്വദേശി എം ഷൗക്കത്തലിയുടെയും മകന്‍ മുഹമ്മദ് ആണ് കമ്പില്‍ മാപ്പിള എല്‍.പി. സ്‌കൂളിന് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി നല്‍കിയത്. എല്‍കെജി വിദ്യാര്‍ത്ഥിയായ മുഹമ്മദിന് ഇന്നാണ് ആറ് വയസ്സ് തുടങ്ങിയത്. ഇതിന്റെ സന്തോഷം പങ്കിടാനാണ് സഹപാഠികള്‍ക്ക് വിഭവസമൃദ്ധമായ സദ്യയൊരുക്കാന്‍ പച്ചക്കറിയുമായി സ്‌കൂളിലെത്തിയത്. ഉപ്പ എം ഷൗക്കത്തലി ക്ലാസ് ടീച്ചര്‍ രേഖക്ക് പച്ചക്കറി കൈമാറി. വിദ്യാര്‍ത്ഥിയുടെ മാതൃകാ പ്രവര്‍ത്തനത്തെ അധ്യാപകര്‍ അഭിനന്ദിച്ചു.

Previous Post Next Post