കുറ്റ്യാട്ടൂർ :- ചിന്ത റീഡേഴ്‌സ് ഫോറം വേശാല ലോക്കൽ തല ഉദ്ഘാടനം വലിയവെളിച്ചം പറമ്പിൽ നടന്നു. എ അശോകൻ (ദേശാഭിമാനി )ഉദ്ഘാടനം ചെയ്തു. കെ സന്തോഷൻ അധ്യക്ഷത വഹിച്ചു.
ലോക്കൽ സിക്രട്ടറി കെ പ്രീയേഷ് കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ രാമചന്ദ്രൻ, കെ ഗണേഷ് കുമാർ, എ കൃഷ്ണൻ എന്നിവർ സംസാരിച്ചു. എ ഗിരിധരൻ, കെ പി ചന്ദ്രൻ, പി അജിത എന്നിവർ പങ്കെടുത്തു. സി സുരേന്ദ്രൻസ്വാഗതം പറഞ്ഞു.
ചടങ്ങിൽ കർഷക ദിനത്തിൽ കൃഷിഭവനിൽ നടന്ന വേജിറ്റബിൾ കാർവിങ്, നാടൻ പാട്ട് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ വലിയ വെളിച്ചം ബ്രാഞ്ച് മെമ്പർ പി വി വിനോദനെ അനുമോദിച്ചു. കാഞ്ഞിരോട്ട് മൂല, വലിയവെളിച്ചം പറമ്പ് എന്നീ ബ്രാഞ്ചുകളിൽ ചിന്ത റീഡേഴ്‌സ് ഫോറം രൂപീകരിച്ചു.