.
ചേലേരി :-ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന കോൺഗ്രസ്സ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന എം.എൻ. ചേലേരിയുടെ ചരമ വാർഷിക അനുസ്മരണം നടത്തി. കണ്ണർ ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി കെ.സി. ഗണേശൻ ഉദ്ഘാടനം ചെയ്തു. സി.കെ.ജനാർദ്ദനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ചേലേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എൻ.വി. പ്രേമാനന്ദൻ , കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യൻ . പി.കെ.രഘുനാഥൻ, കെ. വി . പ്രഭാകരൻ, എം.വി. മനോഹരൻ , ടി.കൃഷ്ണൻ , യഹിയ, കെ.രാഗേഷ് , കെ.ഭാസ്കരൻ എന്നിവർ സംസാരിച്ചു.