കമ്പിൽ:-രാജ്യം 75 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ 'സമത്വം,സ്വാതന്ത്ര്യം, ഇന്ത്യയെ വീണ്ടെടുക്കാം' എന്ന പ്രമേയത്തിൽ SKSSF സംസ്ഥാന കമ്മിറ്റി കേരളം ഒട്ടാകെ നടത്തുന്ന ഫ്രീഡം സ്ക്വയർ കമ്പിൽ മേഖലക്ക് കീഴിൽ സ്വാതന്ത്ര്യ ദിനം വൈകുന്നേരം 4 മണിക്ക് ചേലേരി മുക്കിൽ സംഘടിപ്പിക്കുന്നു. നൂഞ്ഞേരിയിൽ നിന്ന് ആരംഭിക്കുന്ന റാലി ചേലേരി മുക്കിൽ സമാപിച്ച് ഫ്രീഡം സ്ക്വയർ തീർക്കും.
ഉസ്താദ് അഷ്റഫ് അൽഖാസിമി പരിപാടി ഉദ്ഘാടനം ചെയ്യും. മുഹ്യദ്ദീൻ നിസാമി തരുവണ മുഖ്യപ്രഭാഷണം നടത്തും..