കമ്പിൽ:- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാറാത്ത് സ്വദേശി യുവാവ് മരണപ്പെട്ടു. നാറാത്ത് ടി സി ഗേറ്റ് 'ആബിദിൻ്റെ തട്ടുകട ' നടത്തുന്ന ആബിദാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം കണ്ണൂരിലെ ഭാര്യവിട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. തുടർന്നു പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു .ഇന്ന് വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചത്.
പരേതനായ അബ്ദുൾ ഖാദർ, ആമിന ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
സഹോദരങ്ങൾ :- അഷ്റഫ്,ഹസീന, സകീന.