പെരുമാച്ചേരി :- ഗാന്ധിസ്മാരക വായനശാല & ഗ്രന്ഥാലയം & സബർമ്മതി സ്വയം സഹായ സംഘത്തിൻ്റെയും സംയുക്തത ആഭിമുഖ്യത്തിൽ നടന്ന സ്വതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ക്വിസ് മൽസരവും ,മൽസര പരീക്ഷയിലെ വിജയകളെ അനുമോദിക്കുകയും ചെയ്തു .രാവിലെ 9 മണിക്ക് നടന്ന ക്വിസ് മൽസരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ അൻവിയ സി ഒന്നാം സ്ഥാനവും അന്മയ പി രണ്ടാ സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ ആദിഷ് റാം ഒന്നാ സ്ഥാനവും ഹൃദിക രഞ്ജിത്ത് രണ്ടാ സ്ഥാനവും നേടി.
സീനിയർ വിഭാഗത്തിൽ കൃഷ്ണപ്രിയ ഒന്നാം സ്ഥാനവും,ആവണി എം രണ്ടാം സ്ഥാനവും നേടി.
തുടർന്ന നടന്ന അനുമോദന സദസ് രജിത്ത് നാറാത്ത് ഉദാഘാടനം ചെയ്തു.അശോകൻ എം അധ്യക്ഷനായ ചടങ്ങിൽ V K നാരായണൻ വിജയികൾക്ക് സമ്മാന വിതരണം നടത്തി. ശശീന്ദ്രൻ, എം ബി കുഞ്ഞിക്കണ്ണൻ, AK കുഞ്ഞിരാമൻ, Km നാരായണൻ മാസ്റ്റർ തുടങ്ങിയവർ ആശംസയും അറിയിച്ചു.ചടങ്ങിന് ശ്രീജേഷ് കൊളച്ചേരി സ്വാഗതവും രഞ്ജിത്ത് നന്ദിയും പറഞ്ഞു.