മയ്യിൽ:-കലാ സാംസ്‌കാരിക പ്രവർത്തകരുടെ വാട്സ്ആപ്പ് കൂട്ടായ്മയായ മൈത്രിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിന്റെ 75-ാ൦ വാ൪ഷികാഘോഷ൦ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. ദേശഭക്തിഗാന൦, സ്വാതന്ത്ര്യസമരസേനാനികളെക്കുറിച്ചുള്ള പ്രസ൦ഗ൦ എന്നീ മത്സരങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. കണ്ണൂർ ജില്ല മുൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനും ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗവുമായ പി. സി. വിജയരാജൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കൂടാതെ രാമായണമാസാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. ദാക്ഷായണി കെ. നയിച്ച ക്വിസ് മത്സരത്തിന് മുന്നോടിയായി രാമായണത്തെക്കുറിച്ച് . ചന്ദ്രമോഹൻ കുമ്പളങ്ങാട് പ്രഭാഷണം നടത്തി. മൈത്രി ഗ്രൂപ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജമണി. പി, രമേശൻ നണിയൂ൪, ഷീജ ഗോവിന്ദ്, അരുൺ കിഴക്കെയിൽ എന്നിവർ പരിപാടികൾക്ക്നേതൃത്വം നൽകി.