പഴശ്ശി എ എൽ പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടത്തി

 


കുറ്റ്യാട്ടൂർ:-പഴശ്ശി എ എൽ പി സ്കൂൾ സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം  വാർഡ് മെമ്പർ  യൂസുഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.പ്രസിദ്ധ സാംസ്കാരിക പ്രഭാഷകൻ-  പി വി രാജേന്ദ്രൻ മുഖ്യ ഭാഷണം നടത്തി.പി ടി എ പ്രസിഡന്റ്  എ സി ഷാജു അധ്യക്ഷത വഹിച്ച പരിപാടിയിൽ ഹെഡ്മിസ്ട്രസ്  കെ പി രേണുക സ്വാഗതവും SRG കൺവീനർ ശ്രീമതി പി എം ഗീതാബായ് നന്ദിയും പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും സംഘടിപ്പിച്ചു.ദേശഭക്തിഗാനാലാപനം, പ്രസംഗം, ക്വിസ്, ദേശീയ നേതാക്കളായി വേഷമിടൽ ,നൃത്തം, തുടങ്ങിയ പരിപാടികൾ ഉണ്ടായിരുന്നു.കുമാരനാശാൻ വായനശാല & ഗ്രന്ഥാലയത്തിൻ്റെ പ്രവർത്തകർ സ്കൂളിൽ പായസ വിതരണം  നടത്തി.

Previous Post Next Post