പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ സ്വാതന്ത്രദിനാഘോഷം നടത്തി

 


കണ്ണാടിപ്പറമ്പ്:- പുലീപ്പി ഹിന്ദു എൽ പി സ്കൂളിൽ ഹെഡ്മാസ്റ്റർ പി.സി.ദിനേശൻ  പതാക ഉയർത്തി.തുടർന്ന് വർണാഭമായ ഘോഷയാത്ര നടത്തി. സ്വാതന്ത്രസമര സേനാനികളുടെ വേഷവിധാനങ്ങൾ അണിഞ്ഞ കുട്ടികളുടെ രൂപങ്ങൾ ശ്രദ്ദേയമായി. പി ടി എ പ്രസിഡൻറ് എൻ.വി. ലതീഷ് വാര്യരുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ  ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു. രാമർ നമ്പ്യാർ സ്മാരക എൻഡോവ്മെൻ്റ്, എം.കെ.കുഞ്ഞിരാമൻ മാസ്റ്റർ എൻഡോവ്മെൻറ്  എന്നിവ വിതരണം ചെയ്യുകയും ചെയ്തു.വാർഡ് മെമ്പർ പി. മിഹ്റാബി,മാതൃ സമിതി പ്രസിഡണ്ട് സനില ബിജു എന്നിവർ സംസാരിച്ചു. എ.ഹാഷിഫ സ്വാഗതവും പി.സി. നിത്യ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

Previous Post Next Post