മയ്യിൽ :- കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത നീക്കം തിരിച്ചറിയുക, നാടിന്റെ നട്ടെല്ലായ സഹകരണ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സഹകരണ സംരക്ഷണ സമിതി നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം മയ്യിൽ സഹകരണ ബേങ്ക് ഹാളിൽ സംഘടിപ്പിച്ചു.
കേന്ദ്ര സർക്കാരും ചില മാധ്യമങ്ങളും ബോധപൂർവം കുപ്രചാരണങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പ്രൈമറി കോ-ഓപ്പ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ ജോ.സെക്രട്ടറി എ. ബാലകൃഷ്ണൻ പറഞ്ഞു.
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഏറിയാസിക്രട്ടറി ആർവി .രാമകൃഷ്ണൻ സ്വാഗതവും എ പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
ഏരിയാ പ്രസിഡണ്ട് പി.വത്സലന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഏരിയയിലെ കെ സി ഇ യു അംഗങ്ങളുടെ മക്കളിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. റിഷ് ന ഉപഹാരങ്ങൾ വിതരണം ചെയ്ത് സംസാരിച്ചു. കെ.ദീപ ആശംസ നേർന്നു.