ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സ്റ്റെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

                                  



മയ്യിൽ: ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള സ്റ്റെയ്റ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ മയ്യിൽ, മയ്യിൽ വെസ്റ്റ് യൂനിറ്റുകൾ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ജില്ലാട്രറർ ഇ. മുകുന്ദൻ  മന്ദിരത്തിൽ പതാക ഉയർത്തി. പി.കെ.ബാലാമണി, ടി.വി. പ്രമീള എന്നിവർ പതാക വന്ദനഗാനമാലപിച്ചു. മധുര പലഹാര വിതരണവും നടത്തി.                      യൂനിയൻ ബ്ലോക്ക് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സ്വാതന്ത്ര്യ സ്മരാണാഞ്ജലി പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു ബോക്ക് സെക്രട്ടറി സി. പത്മനാഭൻ, ട്രഷറർ കെ.വി. യശോദ, യൂനിറ്റ് സെക്രട്ടറി ഇ.പി.രാജൻ ,സി.വി. ഭാസ്ക്കരൻ, പി.കെ.ഗോപാലകൃഷ്ണൻ, കെ.ആർ. ഗോപിനാഥൻ, കെ.കെ. ഓമന എന്നിവർ സ്വാതന്ത്ര്യ സമര സ്മരണകൾ അയവിറക്കി. 

മയ്യിൽ യൂനിറ്റ് പ്രസിഡണ്ട് കോരമ്പേത്ത് നാരായണൻ സ്വാഗതവും, വെസ്റ്റ് യൂനിറ്റ് സെക്രട്ടറി പി.പി. അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

Previous Post Next Post