പെരുമാച്ചേരി: - പെരുമാച്ചേരി CRC വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന- രാമായണ ക്വിസ് മത്സരം സംഘടിപ്പിച്ചു.മാധവൻ മാസ്റ്റർ, എം ഷാജി എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു.
സ്വാതന്ത്ര്യ ദിന ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ സിയോണ ജനീഷ്, ആഷ്ലിൻ എന്നിവരും UP വിഭാഗത്തിൽ ശ്യാംദേവ് എം ഹരീഷ് , ആദിഷ് റാം, അമന്യു സി എന്നിവരും HS വിഭാഗത്തിൽ ദേവാംഗന, ദേവിക എം ആർ, അമർനാഥ് ജി എസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രാമായണ ക്വിസ് മത്സരത്തിൽ LP വിഭാഗത്തിൽ സിയോണ ജനീഷ്, ശ്രീയ എന്നിവരും UP വിഭാഗത്തിൽ ശ്യാംദേവ് എം ഹരീഷ് , ശിവപ്രീത് എന്നിവരും HS വിഭാഗത്തിൽ ദേവിക എം ആർ, ദേവനന്ദ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വായനശാലാ പ്രസിഡൻ്റ് രമേശൻ മാസ്റ്റർ, വി കെ ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതത്വം നൽകി.