മയ്യിൽ :- നാഷണൽ കോൺഗ്രസ്സ് നണിയൂർ നമ്പ്രം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
ഇന്ദിരാജി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി DCC ജനറൽ സെക്രട്ടറി കെ.സി.ഗണേശൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ SSLC ,+2 വിജയികൾക്കും കണ്ണൂർ ജില്ല ജൂനിയർ ഫുട്ബോൾ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത നണിയൂർ നമ്പ്രത്തെ സച്ചിൻ സുനിലിനും അനുമോദനം നൽകി .
സുനി കൊയിലരിയൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി വിജേഷ് ,മയ്യിൽ മണ്ഡലം സെക്രട്ടറിമാരായ സി.എച്ച് മൊയ്തീൻകുട്ടി , കെ.വിനോദ് കുമാർ , ബൂത്ത് പ്രസിഡൻ്റ് ടി.എം ഇബ്രാഹിം എന്നിവർ സംസാരിച്ചു എ രമേശൻ നന്ദി പറഞ്ഞു.