വേശാല :- വേശാല കട്ടോളി രാമകൃഷ്ണൻ്റെ മകൻ കെ.ശ്യാംജിത്തിന് സൗത്ത് ഇന്ത്യൻ ബേങ്കിൽ ജോലി ലഭിച്ച് ആദ്യമായി കിട്ടിയ ശമ്പളത്തിൽ നിന്നും IRPC ക്ക് ധനസഹായം നൽകി.
CPI(M) വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് രൂപീകരണ യോഗത്തിൽ വെച്ച് കട്ടോളി രാമകൃഷ്ണനിൽ നിന്നും തുക CPI(M) മുൻ മയ്യിൽഏറിയ കമ്മറ്റി അംഗം കെ.നാണു ഏറ്റുവാങ്ങി.
ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.ഗണേശൻ, കെ.പി.ചന്ദ്രൻ ,കെ.സന്തോഷൻ, CPI(M) വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.