കൊളച്ചേരി :- കിടപ്പ് രോഗികൾക്ക് വീടുകളിൽ ചെന്ന് പരിചരണം നൽകുന്നതിന് വേണ്ടിയുള്ള ഐആർപിസി മയ്യിൽ സോണൽ കമ്മിറ്റിയുടെ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു.
കരിങ്കൽ കുഴിയിൽ വെച്ച് നടന്ന ചടങ്ങിൽ സോണൽ ചെയർമാൻ ശ്രീധരൻ സംകളെ ഘമിത്ര അധ്യക്ഷനായി. ഗവേണിങ്ങ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ , CPM ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ പ്രസംഗിച്ചു. സോണൽ കൺവീനർ കുരുതിയോടൻ രാജൻ സ്വാഗതം പറഞ്ഞു.
മയ്യിൽ കുറ്റ്യാട്ടൂർ , നാറാത്ത് , കൊളച്ചേരി പഞ്ചായത്തുകളിലെ കിടപ്പ് രോഗികൾക്ക് ഈ സംവിധാനം പ്രയോജനകരമാകും.