കൊളച്ചേരി :- ഐആർപിസി മയ്യിൽ സോണൽ കമ്മിറ്റി നടത്തുന്ന സാന്ത്വന പരിചരണത്തിനായി കൃഷ്ണ ആയുർവേദിക് ഫാർമസി സാനിറ്റെസർ, സർജിക്കൽ മാസ്ക് എന്നിവ നൽകി .
സ്ഥാപന മേധാവി സുജിത്തിൽ നിന്ന് സോണൽ കൺവീനർ കെ.രാജൻ ഏറ്റുവാങ്ങി. സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര ,ഐആർ പിസി പാലിയേറ്റീവ് നേഴ്സ് ജയശ്രി നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.