കണ്ണൂർ:-കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 83 ലക്ഷം വരുന്ന 1634 ഗ്രാം സ്വർണം പിടികൂടി.കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്.ഡിആർഐയും കസ്റ്റംസുമാണ് പരിശോധന നടത്തിയത്
സ്വർണ പ്ലേറ്റുകളായി എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ.വി.ശിവരാമൻ, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.മുരളി, എം.കെ. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.