മയ്യിൽ : ചെറുപഴശ്ശിയിലെ വള്ളിയോട്ടുവയൽ ജയകേരള വായനശാലയുടെ "പിറന്നാളിന് പുസ്തക മധുരം " എന്ന പുതുമയാർന്ന പരിപാടിക്ക് തുടക്കമായി.
വായനശാലാ പ്രദേശത്ത് മക്കളുടെ ജന്മദിനം ആഘോഷിക്കുന്നവരെ ലക്ഷ്യമാക്കിക്കൊണ്ട് പ്രഖ്യാപിക്കപ്പെട്ട പരിപാടിയനുസരിച്ച് ജന്മദിനത്തിൽ വായന ശാലയ്ക്ക് പുസ്തക പ്പൊതി നല്കിക്കൊണ്ട് എം.കെ. സജേഷ് - സോഫിയ ദമ്പതികളുടെ മകൻ ആദം ജോർജ്ജ് പരിപാടിക്കു തുടക്കം കുറിച്ചു. തുടർന്ന് ടി.പ്രസാദ് - കെ.കെ.രമ്യ ദമ്പതികളുടെ മക്കളായ ഇഷാൻ ദേവ്, ദേവനന്ദ എന്നിവരും ജന്മദിനങ്ങളിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു.