മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാലാദിനം ആചരിച്ചു.രാവിലെ ഗ്രന്ഥശാല സെക്രട്ടറി പി.കെ പ്രഭാകരൻ പതാക ഉയർത്തി. വൈകുന്നേരം നടന്ന ചടങ്ങിൽ ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മുൻ സംസ്ഥാന സെക്രട്ടറി പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ ഗ്രന്ഥശാലാ ദിനാചരണത്തിൻ്റെ ഉദ്ഘാടനവും മുഖ്യഭാഷണവും നിർവഹിച്ചു.
ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ പൂക്കള മത്സരങ്ങളിൽ വിജയികളായ വിജേഷ് എൻ ,അഞ്ജന ടി, ദിൽന വി എന്നിവർക്ക് സമ്മാനദാനവും ചടങ്ങിൽ സമ്മാനിച്ചു. പി.കെ നാരായണൻ, അഞ്ജന ടി, വി. ദിൽന , പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.വിവിധയിനങ്ങളിലെ സമ്മാനാർഹരായവരുടെ ഗാനവിരുന്നും ഉണ്ടായിരുന്നു. ഹിത എം.സി, വേദ് കൃഷ്ണ പി.ടി, ദിൽന വി, പി.കെ നാരായണൻ, സജിത കെ എന്നിവർ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു.
വൈകുന്നേരം അക്ഷരദീപം കൊളുത്തി.ചടങ്ങിൽ കെ.വി യശോദ ടീച്ചർ അധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ (സെക്ര. സി ആർ സി ) സ്വാഗതവും കെ. ബിന്ദു (ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.