കണ്ണൂർ:- പ്രവാസലോകത്തെ മികച്ച സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തികൾക്ക് അജ്മാൻ കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ്. ഏർപ്പെടുത്തിയ പ്രഥമ പി.കെ.പി. ഉസ്താദ് അവാർഡ് സയ്യിദ് ശുഹൈബ് തങ്ങൾക്ക് സമ്മാനിക്കുമെന്ന് ജൂറി കമ്മിറ്റി ചെയർമാൻ എ.കെ. അബ്ദുൽ ബാഖി പത്രസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ രണ്ടിന് അജ്മാനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
എസ്.കെ.എസ്.എസ്.എഫ്. ഭാരവാഹികളായ അസ്‌ലം അസ്ഹരി പൊയ്ത്തുംകടവ്, അഷ്‌റഫ് ദാരിമി, ശിഹാബ് ആയിപ്പുഴ, സെയ്ദ് തളിപ്പറമ്പ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.