കണ്ണൂര്‍:-ലഹരി ഉപയോഗമുള്‍പ്പെടെ സമൂഹ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെബോധവല്‍ക്കരണവുമായി 'തകരുന്ന യുവത്വം, ഉണരേണ്ട മാതൃത്വം'ശീര്‍ഷകത്തില്‍ വനിതാലീഗ് സംഘടിപ്പിക്കുന്ന കേമ്പയ്‌ന് തുടക്കം. യുവാക്കള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വര്‍ധിച്ച് വരുന്ന ലഹരിഉപയോഗത്തിനും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കെതിരെകുടുംബങ്ങളിലേക്ക്ബോധവല്‍ക്കരണവുമായാണ് കാമ്പയ്ന്‍.
ഈമാസം 20 മുതല്‍ ഒക്‌ടോബര്‍ 20 വരെ ശാഖാ തലം മുതല്‍ രക്ഷിതാക്കളിലേക്ക് ബോധവല്‍ക്കരണവുമായാണ് കേമ്പയ്ന്‍ സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. കേമ്പയ്ന്‍ ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ കെ ഷബീന നിര്‍വഹിച്ചു.വനിതാലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത്അധ്യക്ഷയായി. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടിഎ തങ്ങള്‍, വനിതാലീഗ് സംസ്ഥാന സെക്രട്ടറി റോഷ്‌നി ഖാലിദ്, ജില്ലാ ജനറല്‍ സെക്രട്ടറി പി സാജിദ, ഭാരവാഹികളായ ഷമീമ ജമാല്‍, സക്കീന തെക്കയില്‍ സംസാരിച്ചു.
അഭിഭാഷക പത്മപ്രിയ ക്ലാസെടുത്തു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണവും നടന്നു.