"കുട്ടികളുടെ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് " ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ദീർഘകാലത്തെ അടച്ചിടലിന് ശേഷം  സ്കൂളിൽ തിരികെ എത്തിയ കുട്ടികളുടെ പഠനത്തെക്കുറിച്ച് രക്ഷിതാക്കൾക്കുള്ള ആശങ്കകളും മറ്റും നീക്കുന്നതിന് കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ പി.ടി.എ. സംഘടിപ്പിച്ച "കുട്ടികളുടെ  പഠനത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് "എന്ന വിഷയത്തിൽ ബോധ വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. 

കണ്ണൂർ നോർത്ത് ഉപജില്ലാ എ.ഇ.ഒ കെ.പി.പ്രദീപൻ മാസ്റ്റർ നയിച്ച ക്ലാസിൽ വിദ്യാലയത്തിലെ  ഭൂരിഭാഗം രക്ഷിതാക്കളും പങ്കെടുത്തു. പി.ടി.എ. പ്രസിഡന്റ് കൊടുവള്ളി ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ കാണിചന്ദ്രൻ അദ്ധ്യക്ഷനായി. പി.ടി.എ.വൈ :പ്രസിഡന്റ് കസ്തൂരി സതീശൻ , മദർ പി.ടി.എ. പ്രസിഡന്റ് മഞ്ജു സുധീഷ്  പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം മുഹമ്മദ് കുഞ്ഞി പാറപ്രം തുടങ്ങിയർ ആശംസയർപ്പിച്ച് സംസാരിച്ചു . സ്കൂൾ പ്രധാന അധ്യാപിക പി. ശോഭ നന്ദി പറഞ്ഞ ചടങ്ങിൽ നിരവധി രക്ഷിതാക്കൾ അവരുടെ സംശയങ്ങളും ആശങ്കകളും പങ്കു വെച്ചു.

Previous Post Next Post