തൃശൂരില്‍ ഏഴുവയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു

 


തൃശൂര്‍: രണ്ടാം ക്ലാസുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. തൃശൂര്‍ ആറ്റൂര്‍ സ്വദേശി റിസ്വാനാണ് മരിച്ചത്. ഏഴു വയസായിരുന്നു. ഇന്ന് രാവിലെ ആറ്റൂരിലാണ് സംഭവം. മദ്രസയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴി ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുന്നതിനിടെ ട്രെയിന്‍ വരുന്നത് കുട്ടി കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മെമു ട്രെയിനാണ് തട്ടിയത്. ഇടിയുടെ ആഘാതത്തില്‍ കുട്ടി തെറിച്ചുവീണു. തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.സഹോദരനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു റിസ്വാന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

Previous Post Next Post