ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


മാണിയൂർ: -
കൂവച്ചിക്കുന്ന് നൻമ സ്വയം സഹായ സംഘം, DYFI, AIDWA, ബാലസംഘം സംയുകത ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. 

പൂക്കള മൽസരം, കമ്പവലി മൽസരം, വിവിധ കലാകായിക മൽസരങ്ങൾ സംഘടിപ്പിച്ചു.തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മറ്റിയംഗം എം വി ജനാർദ്ദനൻ മാസ്റ്റർ ഉദ്ഘാടനം ചെയതു.പഞ്ചായത്ത് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ പി.കെ.മുനീർ സമ്മാനദാനം നിർവ്വഹിച്ചു.കെ.രാമചന്ദ്രൻ, ഒ.ബാലകൃഷണൻ മാസ്റ്റർ, നൻമ സ്വയം സഹായ സംഘം സെക്രട്ടറി കെ.ബാലക്യഷണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കൺവീനർ പി.സുഷമ നന്ദി രേഖപ്പെടുത്തി.






Previous Post Next Post