കുട്ടികളുടെ തിയേറ്റർ ക്യാമ്പ് നാളെ നണിയൂരിൽ


കരിങ്കൽകുഴി :-
കെ എസ് & എ സി, ദർപ്പണ സ്കൂൾ ഓഫ് ആർട്സ്, കരിങ്കൽക്കുഴി വനിതാവേദി സംയുക്തമായി സംഘടിപ്പിച്ച വസന്തോത്സവത്തിൻ്റെ ഭാഗമായുള്ള തിയേറ്റർ ക്യാമ്പ് നാളെ നടക്കും.രാവിലെ 10 മുതൽ നണിയൂർ എ എൽ പി സ്കൂളിലാണ് പരിപാടി.ചലച്ചിത്ര നടൻ അഭിനന്ദ് ഉദ്ഘാടനം ചെയ്യും. 

തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പങ്കെടുക്കും. പടവ് ക്രിയേറ്റീവ് ഡ്രാമ ഗ്രൂപ്പ് നേതൃത്വം നൽകും.വൈകു: 5 സമാപന സമ്മേളനം നാടക സംവിധായകൻ പി.കെ.വി. കൊളച്ചേരി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് അംഗം കെ.പി.നാരായണൻ സമ്മാനവിതരണം നടത്തും. തുടർന്ന് കുട്ടികളുടെ സ്കിറ്റ് അവതരണം, ഓണപ്പാട്ടുകൾ എന്നിവ നടക്കും.

Previous Post Next Post