എഴുത്തുപുര ജില്ലാ ക്യാമ്പ് നടത്തി


എടക്കാട് -
കണ്ണൂർ മലയാള ഭാഷാപോഷണ വേദി ജില്ലയിലെ കൗമാര എഴുത്തുകാർക്കായി കഥ - കവിത ക്യാമ്പ് ( എഴുത്തുപുര) കുറുവ യു.പി.സ്കൂളിൽ നടത്തി.കെ.കെ. ചിരുതൈ അമ്മ സ്മാരക കഥാപുരസ്കാരം പി.നേഹ (തോട്ടട )ക്കും, കല്യാടൻ നാരായണൻ നമ്പ്യാർ സ്മാരക കവിതാ പുരസ്കാരം കെ. നിരഞ്ജന (കീരിയാട് ) ക്കും ലഭിച്ചു.രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം നൽകി. 

വിവിധ പുരസ്കാരങ്ങൾ നേടിയ ജീജേഷ് കൊറ്റാളി, കെ.പി.രാമചന്ദ്രൻ, അദ്വൈത് എസ്.പവിത്രൻ എന്നിവരെ അനുമോദിച്ചു.രവി നമ്പ്രം അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ.എൻ. മിനി, ഹെഡ്മാസ്റ്റർ ടി.കെ.പ്രദീപൻ, ജനു ആയിച്ചാൻകണ്ടി, പ്രകാശൻ കോറോത്ത്, കെ.വി. കിരൺ , രാജൻ .വി.കണ്ണപുരം എന്നിവർ സംസാരിച്ചു.

കാലത്ത് ക്യാമ്പ് സിനി ആർട്ടിസ്റ്റ് ശ്രീധരൻ ഉരുവച്ചാൽ ഉദ്ഘാടനം ചെയ്തു. കെ.ഐശ്വര്യ, ടി.പി. നിഷ, വി.എം. മൃദുല, കെ.എസ്.മിനി, ഇ.കെ.സിറാജ്, യൂസഫ് ചെറിയാണ്ടി ,വി.മനോമോഹനൻ  എന്നിവർ സംസാരിച്ചു.

Previous Post Next Post