കൊളച്ചേരി :- DYFI സംസ്ഥാന വ്യാപകമായി ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സും, ജാഗ്രതാ സമിതി രൂപീകരണം കൊളച്ചേരി പഞ്ചായത്ത് അംഗം പി വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീ മതി പി സീമ ബോധവൽക്കരണ ക്ലാസ്സ് എടുത്തു. കെ രാമകൃഷ്ണൻ മാഷ്, പി പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സി അഖിലേഷ് സ്വാഗതവും, സി സജിത്ത് അദ്ധ്യക്ഷതയും വഹിച്ചു.
ജാഗ്രതാ സമിതി കൺവീനർ ആയി അക്ഷയ് പി, ജോയിന്റ് കൺവീനർ കെ വി നാരായണൻ കുട്ടി, ചെയർമാൻ പി വി ഉണ്ണികൃഷ്ണൻ, വൈസ് ചെയർമാൻ അനുശ്രീ വി എന്നിവരെയും തിരഞ്ഞെടുത്തു.