മയ്യിൽ :- കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മണ്ഡലം സമ്മേളനം ഗാന്ധിഭവനിൽ നടന്നു. മണ്ഡലം പ്രസിഡണ്ട് പി.ശിവരാമന്റെ അധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം പി.പി.ചന്ദ്രാംഗദൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടരി കെ.സി.രാജൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ സമ്മേളന കൂപ്പൺ പിരിവ് ഉൽഘാടനം ജില്ലാ ജോ.സെക്രട്ടരി സി.ശ്രീധരൻ മാസ്റ്റർ നിർവ്വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ശശിധരൻ , സംസ്ഥാന കൗൺസിലർ പി.കെ.പ്രഭാകരൻ മാസ്റ്റർ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ മാസ്റ്റർ, സെക്രടരി എം.ബാലകൃഷ്ണൻ, കെ.സി. രമണി ടീച്ചർ, എ.കെ. രുഗ്മിണി, യു.പി. കൃഷ്ണൻ മാസ്റ്റർ, പി.പി.അബ്ദുൾ സലാം മാസ്റ്റർ, യു. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി പി.ശിവരാമൻ പ്രസിഡണ്ട്, പി.പി. അബ്ദുൾ സലാം മാസ്റ്റർ സെക്രട്ടരി , യു. പ്രഭാകരൻ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.