തളിപ്പറമ്പ് സൗത്ത് സബ്ജില്ല ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂളിൽ


കമ്പിൽ :-
തളിപ്പറമ്പ് സൗത്ത് സബ്ജില്ല 2022 ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

 ഒക്ടോബർ 13 വ്യാഴാഴ്ച ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ മേളകൾ നടക്കും.അഴീക്കോട് എം.എൽ.എ കെ.വി  സുമേഷ്  ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന് പ്രിൻസിപ്പാളും സംഘാടക സമിതി ജനറൽ കൺവീനറുമായ കെ രാജേഷ് സ്വാഗതവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർമാനുമായ കെ പി അബ്ദുൽമജീദ് അധ്യക്ഷതയും വഹിക്കും.തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ വിശദീകരണം നൽകും.

ഒക്ടോബർ 14 വെള്ളിയാഴ്ച  ശാസ്ത്ര, സാമൂഹ്യശാസ്ത്ര, IT മേളകൾ എന്നിവ നടക്കും.ഉച്ചയ്ക്ക് 2.30 ന് സമാപന സമ്മേളനവും സമ്മാനദാനവും  നടത്തും. ഹെഡ്‌മിസ്ട്രെസ്സും സംഘാടക സമിതി കൺവീനറുമായ ജി.സുധർമ  സ്വാഗതവും കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സജ്മ.എം അധ്യക്ഷതയും വഹിക്കും.

Previous Post Next Post