നിടുവാട്ട്:-കണ്ണാടിപ്പറമ്പ് ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ആര്‍ട്സ് ഫെസ്റ്റ് കല'ഹം 2022 സമാപിച്ചു. സമാപന സമ്മേളനം സയ്യിദ് അലി ബാഅലവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.ടി മുസ്തഫ ഹാജി അധ്യക്ഷനായി. എന്‍.സി മുഹമ്മദ് ഹാജി, കെ.എന്‍ മുസ്തഫ, അനസ് ഹുദവി, അബ്ദുല്‍ അസീസ് ബാഖവി, റസാഖ് ഹാജി, അബ്ദുറഹ്മാന്‍ ഹാജി, എം.വി ഹുസൈന്‍, ഖാലിദ് ഹാജി, സത്താര്‍ ഹാജി, ശരീഫ് മാസ്റ്റര്‍, മായിന്‍ മാസ്റ്റര്‍, ഷൗക്കത്ത് പള്ളിപ്പറമ്പ്, അബ്ദുല്ല ബനിയാസ്, ബി.യൂസുഫ്, അഷ്‌റഫ് ഹാജി കാട്ടാമ്പള്ളി, കബീര്‍ കണ്ണാടിപ്പറമ്പ, ആസിഫ് ബാഖവി, മജീദ് ഹുദവി, മുര്‍ഷിദ് ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.പി അബൂബക്കര്‍ ഹാജി സ്വാഗതവും ഹൈദരലി ഹുദവി നന്ദിയും പറഞ്ഞു.
''കല തീര്‍ക്കുന്ന കലഹം'' എന്ന മോട്ടോയില്‍ ഒക്ടോബര്‍ 18 മുതല്‍ 25 വരെ നീണ്ടു നിന്ന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ഫെസ്റ്റില്‍ നാനൂറോളം വിദ്യാര്‍ത്ഥികള്‍ മുന്നൂറ്റി അന്‍പതോളം മത്സരങ്ങളില്‍ മാറ്റുരച്ചു. വിദ്യാര്‍ഥികളെ ഹിത്വീന്‍, ഐന്‍ ജാലൂത്ത്, തറായിന്‍, മാന്‍സികട്ട് എന്നീ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സര പരിപാടികള്‍ സംഘടിപ്പിച്ചത്. ടീം തറായിന്‍ ചാമ്പ്യന്മാരായി. ഐന്‍ ജാലൂത്, മാന്‍സികട്ട്, ഹിത്വീന്‍ എന്നീ ഗ്രൂപ്പുകള്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.