കുറ്റ്യാട്ടൂർ :- നാഡി സംബന്ധമായ അസുഖങ്ങളാലും ശ്വാസകോശ സംബന്ധമായ അസുഖങ്ങളാലും മംഗലാപുരം ഇന്ത്യാന ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പി കെ ധനേഷിന് യൂത്ത് കോൺഗ്രസ്സ് വടുവൻകുളം യൂണിറ്റ് കമ്മിറ്റി സമാഹരിച്ച 42200/- രൂപ വീട്ടിലെത്തി കുടുംബത്തിന് കൈമാറി.
വി പദ്മനാഭൻ മാസ്റ്റർ, അമൽ കുറ്റ്യാട്ടൂർ, ശിവജിത്ത്, എൻ പി ഷാജി, രാജൻ വാഴയിൽ, രാജേഷ്, പ്രകാശൻ എന്നിവർ പങ്കെടുത്തു.