ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്നതിൽ മതേതര പാർട്ടികൾക്ക്‌ പിഴവ് പറ്റി - ഹമീദ് വാണിയമ്പലം

 


ചേലേരി :-  ഇന്ത്യൻ ഫാസിസത്തെ വിലയിരുത്തുന്നതിലും പ്രതിരോധിക്കുന്നതിലും മതേതര പാർട്ടികൾക്ക് പിഴവ് പറ്റിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ് വാണിയമ്പലം പറഞ്ഞു.വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൃത്യവും വ്യക്തവുമായ നിലപാടുകൾ ഉണ്ടാവാത്ത കാലത്തോളം ഫാസിസത്തിനെതിരെയുള്ള പ്രതിരോധം ദുർബലമായി പോകുമെന്നും അത് രാജ്യത്തെ നിലവിലെ സാഹചര്യം കൂടുതൽ ദുരിതപൂർണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നമ്മുടെ ചിന്തയിലും പ്രവർത്തനങ്ങളിലും ഫാസിസത്തിനെതിരെ ശക്തമായ പ്രതിഷേധം രൂപപ്പെടുമ്പോൾ മാത്രമേ നമ്മുടെ രാജ്യത്തെ കാർന്ന് തിന്നുന്ന ഈ ഭീകരാവസ്ഥയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി കെ മുനവ്വിർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ്‌ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു.ഷാജഹാൻ ഐച്ചേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. നൗഷാദ് ചേലേരി, ഹാരിസ് പുഷ്പഗിരി എന്നിവർ സംസാരിച്ചു. മുഹമ്മദ് എം വി അധ്യ ക്ഷത വഹിച്ചു. നിഷ്ത്താർ കെ കെ സ്വാഗതവും ശംസുദ്ധീൻ ബി നന്ദിയും പറഞ്ഞു.

Previous Post Next Post