കമ്പിൽ :- കമ്പിൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി അരനൂറ്റാണ്ടായി നടത്തി കൊണ്ടിക്കുന്ന നബിദിനത്തിലെ ഭക്ഷണ വിതരണം ഈ വർഷവും മുടക്കമില്ലാതെ നടത്തി.
കമ്പിൽ മൈതാനിപ്പള്ളിക്ക് സമീപത്തുള്ള വിശാലമായ പറമ്പിൽ നബിദിനത്തോടനുബന്ധിച്ച് നാനാ ജാതി മത വിഭാഗങ്ങളിൽ പെട്ടവർക്കായി ഒരുക്കുന്ന അന്നദാനം നബിദിനത്തിലെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ് ഇവിടെ. ഓരോ വർഷവും ശരാശരി 5000 നും 6000 നുമിടയിലുമുള്ള ആളുകൾക്കാണ് ഇവർ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പുന്നത് അതും .
50 കൊല്ലമായി തലമുറകൾ കൈമാറി വരുന്ന ഈ പരിപാടി അതത് കാലത്തെ മുസ്ലിം ലീഗ് ഭാരവാഹികൾ ഏറ്റെടുത്തു നടത്തുകയാണ് പതിവ്. അന്യദേശങ്ങളിൽ നിന്നുമുള്ളവരും കമ്പിൽ നിവാസികളായ മറ്റു ദേശങ്ങളിൽ താമസിക്കുന്നവരുമായ ആളുകൾ ഇന്നേ ദിവസം ഇവിടെ ഒത്തുചേരും. സൗഹൃദങ്ങൾ പങ്ക് വെച്ച് ഭക്ഷണം കഴിച്ച് പിരിയും. ഇതിന് പുറമെ കമ്പിൽ മഹല്ലിലെ എല്ലാ വീടുകളിലും നേരത്തെ തന്നെ പൊതിച്ചോറായി അന്നദാനം നടത്തും.
വിശ്വ സാഹോദര്യത്തിന്റെയും മാനവികതയുടെയും മതമായ ഇസ്ലാമിന്റെ മഹിതമായ സന്ദേശവും പ്രവാചകൻ നബി തങ്ങളുടെ ചര്യകളും തലമുറകളായി ഏറ്റെടുത്ത് മാതൃക കാട്ടുകയാണ് കമ്പിൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റി.