മയ്യിൽ :- DYFI മയ്യിൽ ബ്ലോക്ക് കാൽനട പ്രചാരണ ജാഥ ചേലേരി മുക്കിൽ വെച്ച് DYFI മുൻ ജില്ലാ സെക്രട്ടറി ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.ജാഥ ക്യാപ്റ്റൻ റെനിൽ നമ്പ്രം,വൈസ് ക്യാപ്റ്റൻ സി ജിനില,ജില്ലാ കമ്മറ്റി അംഗം മിഥുൻ എ പി, ജാഥ മേനേജർ കെ സി ജിതിൻ എന്നിവർ സംസാരിച്ചു.വിഷ്ണു പി പി സ്വാഗതം പറഞ്ഞു.എ കെ ബിജു അദ്ധ്യക്ഷനായി.
നാളെ ചേലേരി ഈശാനാമംഗലത്ത് നിന്ന് ആരംഭിച്ച് കയരളം കോവ്വുപ്പാട് സമാപിക്കും.സമാപന പൊതുയോഗം ജില്ലാ കമ്മറ്റി അംഗം കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും.രണ്ടാം ദിവസം എ കെ ജി. നഗറിൽ നിന്ന് ആരംഭിച്ച് ചെക്കിക്കുളം സമാപിക്കും.സമാപന പൊതുയോഗം dyfi കാസർകോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യും.
തൊഴിലില്ലായ്മക്കെതിരെ,മത നിരപേക്ഷ ഇന്ത്യക്കായി യുവജന മുന്നേറ്റം നവംബർ 3 പാർലിമെന്റ് മാർച്ചിന്റെ ഭാഗമായാണ് ജാഥ.