മയ്യിൽ :- മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും മയ്യിൽ ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തുന്ന ലഹരിമുക്ത കേരളത്തിനായുള്ള 'Say No to Drug' ജനകീയ ക്യാമ്പയിൻ നാളെ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 9.30 ന് മയ്യിൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
ചടങ്ങ് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്ണ ഉദ്ഘാടനം ചെയ്യും.മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എടി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ടിപി സുമേഷ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി എൻ വി ശ്രീജനി പ്രതിജ്ഞ ചൊല്ലി കൊടുക്കും.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം പി ഓമന, മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത, ഇ എം സുരേഷ് ബാബു, എം സി ഷീല , പി പി സുരേഷ് ബാബു എന്നിവർ ആശംസ അർപ്പിച്ച് സംസാരിക്കും.