കൊളച്ചേരി: - സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തപാൽ വകുപ്പ് സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല തപാൽ മേളകളുടെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത്തല തപാൽ മേള നവംബർ 18,19 തീയതികളിൽ നടക്കും.
വിവിധ തപാൽ സേവനങ്ങളുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് തപാൽ മേളകൾ സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി തപാൽ ജീവനക്കാരും പോസ്റ്റൽ ലൈഫ് ഇൻഷൂറൻസ് ഡയറക്റ്റ് ഏജന്റ്മാരും വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കും.
തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പ്രത്യേക ആധാർ ക്യാമ്പുകളും സംഘടിപ്പിക്കും.