കമ്പിൽ എ എൽ പി സ്കൂൾ ലഹരി വിരുദ്ധ റാലിയും കുട്ടിചങ്ങലയും ഒരുക്കി

 


കമ്പിൽ :- കമ്പിൽ എ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും കുട്ടിചങ്ങലയും ഒരുക്കി

ലഹരി ഉപയോഗം നാടിന്നാപത്ത് എന്ന മുദ്രാവാക്യം ഉയർത്തി കമ്പിൽ ALP സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ ജാഥയും ചങ്ങലയും ഒരുക്കി.

കെ.വി ഹനീഫ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു . സ്കൂൾ HM കെ.സ്മിത,PTA പ്രസിഡന്റ് സി.എച്ച് സജീവൻ മദേർസ് ഫോറം പ്രസിഡന്റ് പി.കെ ലിജ അധ്യാപകരായ സി.കെ ജ്യോതി , അനിൽശ്രീ എ., ടി.പി മിഥുൻ , അശ്വതി, നിഷ ടി.പി എന്നിവർ നേതൃത്വം നൽകി.


Previous Post Next Post