മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. വയോജനവേദിയുടെ ആഭിമുഖ്യത്തിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു


മയ്യിൽ :- 
കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി & സി.ആർ.സി. വയോജനവേദിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ പ്രദേശത്ത് ജനജീവിതത്തിൻ്റെ വൈവിധ്യമാർന്ന  കൃഷി, കച്ചവടം,നാടകം,ഫുട്ബോൾ, നെയ്ത്ത് മേഖലകളിൽ വ്യക്തിമുദ്രകൾ പതിപ്പിച്ച മുതിർന്ന തലമുറയിലെ വ്യക്തിത്വങ്ങളെ ആദരിച്ചു.

    വയോജനവേദി ചെയർമാൻ കെ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വയോജനവേദി കൺവീനർ പി.കെ.നാരായണൻ ആദരിക്കപ്പെടുന്ന വ്യക്തികളെയും അവരുടെ സംഭാവനകളെയും സദസ്സിനു പരിചയപ്പെടുത്തി.മയ്യിൽ കൃഷി ഓഫീസർ  എസ്.പ്രമോദ്, നാരായണ മാരാർ,ടി.പാറു അമ്മ (കാർഷികം) .ഇ.പി.അഹമ്മദ് കുട്ടി (കച്ചവടം) കെ.കുഞ്ഞിരാമൻ(നാടകം  ) കൈപ്രത്ത് ബാലൻ ( ഫുട്ബോൾ) ഗോവിന്ദൻ നായർ ( നെയ്ത്ത് ) എന്നിവർക്ക് ആദര സമർപ്പണം നടത്തി.കാർഷിക മേഖലയിൽ നിന്ന്‌ പുതിയ തലമുറ പിൻവാങ്ങുന്നത് ഈ മേഖല നേരിടുന്ന വലിയ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. 

   കെ.ശ്രീധരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, പി.വി.ശ്രീധരൻ മാസ്റ്റർ, എം.വി.കുഞ്ഞിരാമൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ, കെ.പി.ചന്ദ്രൻ മാസ്റ്റർ, അഷ്റഫ് ഹാജി, കെ.വി.യശോദ ടീച്ചർ, വി.പി.ബാബുരാജ്, കെ.കെ.ഭാസ്കരൻ, രാഘവൻ മാസ്റ്റർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

    മയ്യിൽ പ്രദേശം പട്ടണമാകുന്നതിനു മുമ്പു തുടങ്ങി പിന്നീട് നടന്ന ക്രമാനുഗതമായ വളർച്ചയിൽ വലിയ സംഭാവനകൾ നല്കിയ മുതിർന്ന തലമുറയിലെ വ്യക്തികളെ ആദരിക്കാൻ സി.ആർ.സി. ഏറ്റെടുത്ത ദൗത്യം ശ്ലാഘനീയമാണെന്ന് ആദരവ് ഏറ്റുവാങ്ങിയ മുതിർന്ന വ്യക്തികൾ നടത്തിയ മറുപടി പ്രസംഗത്തിൽ പറഞ്ഞു.




Previous Post Next Post