പറശ്ശിനിക്കടവ്:- കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് HSS ൽ സ്കൂൾ തല സംഘാടക സമിതി രൂപീകരിച്ചു.
PTA പ്രസിഡണ്ട് ശ്രീ. AE ജിതേഷ് കുമാറിന്റെ അധ്യക്ഷതയിൽ ബഹു : ആന്തൂർ നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.വി. പ്രേമരാജൻ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. SRG കൺവീനർ ശ്രീ.കെ.എം. ബിപിൻ ലാൽ പാഠ്യപദ്ധതി ചട്ടക്കൂടിനെ കുറിച്ച് വിശദീകരിച്ചു.
ആന്തൂർ നഗരസഭ മുൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ കെ.രവീന്ദ്രൻ ,ശ്രീ P പത്മനാഭൻ (ഹെഡ്മാസ്റ്റർ), ശ്രീ.വി.പി.രാജേന്ദ്രൻ , എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ. PK രൂപേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. ലക്ഷ്മണൻ നന്ദിയും പറഞ്ഞു. അധ്യാപകരോടൊപ്പം
PTA എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ., സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.