നൂഞ്ഞേരി എ എൽ പി സ്കൂളിൽ മനുഷ്യ ചങ്ങലയും റാലിയും നടത്തി

 


നൂഞ്ഞേരി:-ലഹരിവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി നൂഞ്ഞേരി എ എൽ പി സ്കൂളിൽ ലഹരി വിമുക്ത മനുഷ്യചങ്ങലയും റാലിയും നടത്തി.

വാർഡ്‌ മെമ്പർ വി വി ഗീത ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ ബൈജു അധ്യക്ഷനായി. ചടങ്ങിൽ വെച്ച് എൽ എസ് എസ് വിജയികളെ അനുമോദിച്ചു.

 റിട്ട.പ്രധാനദ്ധ്യാപകൻ ജനാർദ്ദനൻ മാസ്റ്റർ ലഹരി വിരുദ്ധ ക്ലാസ്സ് എടുത്തു.മുൻ വാർഡ് മെമ്പർ ഷാഹുൽ ഹമീദ്, കെ എം ശിവദാസൻ (പ്രസിഡണ്ട് കൊളച്ചേരി സർവിസ് സഹകരണ ബേങ്ക്) എന്നിവർ ആശംസ പ്രസംഗം നടത്തി.

പ്രധാനധ്യാപിക മല്ലിക ടീച്ചർ സ്വാഗതവും സുബൈർ മാസ്റ്റർ നന്ദിയും പറഞ്ഞു.




Previous Post Next Post