കൊളച്ചേരി: - നവംബർ ഒന്നിന് വൈകുന്നേരം പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീ.ഇസ്മായിൽ കൊളാരിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ലഹരിക്കെതിരെ ഒരു ബോധവൽക്കരണ ക്ലാസ്സ് നൽകി. PTA അംഗങ്ങൾ, ജനജാഗ്രത സമിതി അംഗങ്ങൾ, അധ്യാപിക - അധ്യാപകന്മാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സ്കൂൾ പ്രധാനാധ്യാപകൻ സദാനന്ദൻ മാസ്റ്റർ സ്വാഗതവും പിടിഎ പ്രസിഡണ്ട് അലി അക്ബർ അദ്ധ്യക്ഷതയും ശ്രീമതി : താരാമണി ടീച്ചർ ആശംസയും നേർന്നു. തുടർന്ന്
സ്കൂൾ ഗ്രൗണ്ടിൽ എല്ലാ കുട്ടികളും രക്ഷിതാക്കളും PTA അംഗങ്ങളും ജനജാഗ്രത സമിതി അംഗങ്ങളുംഅധ്യാപിക - അധ്യാപകരും ചേർന്ന് ലഹരിക്കെതിരെ മനുഷ്യ ചങ്ങലകൾ തീർത്തു.