ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകൻ കോയ്യോട്ടുമൂലയിലെ കോക്കാടന്‍ കുഞ്ഞമ്പു നിര്യാതനായി


കുറ്റ്യാട്ടൂർ :-
ആദ്യകാല കമ്മ്യുണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനും, സിപിഐ(എം) കോയ്യോട്ടുമൂല മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കോയ്യോട്ടുമൂലയിലെ കോക്കാടന്‍ കുഞ്ഞമ്പു(84) അന്തരിച്ചു.

ശ്രീകണ്ഠാപുരം റേഞ്ച് കള്ള് ചെത്തുതൊഴിലാളി മുന്‍ നേതാവുമായിരുന്നു. ഇന്ന് കാലത്ത് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് മയ്യില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും, അവിടെ വച്ചാണ് അന്ത്യം. മൃതശരീരം സ്വവസതിയായ കോയ്യോട്ടുമൂലയിലെ കോക്കാടന്‍ ഹൗസില്‍. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കുറ്റ്യാട്ടൂര്‍ പഞ്ചായത്ത് പൊതുശ്മശാാനത്തില്‍(ശാന്തിവനം) നടക്കും.

ഭാര്യ: കെ.മാധവി.

മക്കള്‍:-  രാഗിണി(അങ്കണവാടി വര്‍ക്കര്‍ കോയ്യോട്ടുമൂല അങ്കണവാടി), ഷാജി, ശാലിനി(മയ്യില്‍ പഞ്ചായത്ത് മെമ്പര്‍), ഷൈമ(മുണ്ടേരി), പരേതനായ രാജേഷ്. മരുമക്കള്‍: രമേശന്‍(ഡ്രൈവര്‍), രജനി(സത്യസായി ബാബ സ്കൂള്‍ കൊയിലാണ്ടി), രമേശന്‍(കയരളം), മനോജ്(മുണ്ടരി).

Previous Post Next Post