കൊളച്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു


കൊളച്ചേരി :-
നവം.12 മുതൽ 19 വരെ നടക്കുന്ന കേരളോത്സവത്തിന് വേണ്ടിയുള്ള ക്ലബുകളുടെ  രജിസ്ട്രേഷനും മത്സരത്തിൽ പങ്കെടുക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുന്നതിനുമായി  കൊളച്ചേരി പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ് ഡെസ്കിന് തുടക്കമായി.

 കൊളച്ചേരി പഞ്ചായത്ത് കേരളോത്സവം നവംബർ 12 മുതൽ 19 വരെയാണ് നടക്കുന്നത് .നവംബർ 12 മുതൽ അത് ലറ്റിക്ക്, ഗെയിംസ് മത്സരങ്ങൾ തവളപ്പാറയിലുള്ള കൊളച്ചേരി പഞ്ചായത്ത് ഗ്രൗണ്ടിലും, കമ്പിൽ സ്കൂൾ ഗ്രൗണ്ടിലുമായി നടക്കും.

 കലാ സാഹിത്യ മത്സരങ്ങൾ നവംബർ 19 ശനിയാഴ്ച  കമ്പിൽ മാപ്പിളാ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് നടക്കും.

നവംബർ  7 ന് മുമ്പായി ക്ലബുകൾ രജിസ്ട്രേഷനും മത്സരത്തിന് പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷനും നടത്തണം. 

പഞ്ചായത്ത് പരിധിയിൽ പെട്ട ക്ലബുകൾ, വായനശാലകൾ, സ്വയം സഹായ സംഘങ്ങൾ, റീഡിംങ്ങ് ക്ലബുകൾ, കലാസാംസ്കാരിക സംഘങ്ങൾ എന്നിവ നവംബർ 7 ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ക്ലബിലെ 15 എക്സിക്യുട്ടീവ് അംഗങ്ങളുടെ പേര് നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. രജിസട്രേഷൻ നേരത്തെ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്ഥമായി സൗജന്യമായിരിക്കും.

കേരളോത്സവത്തിൽ പങ്കെടുക്കുന്നവർ നിശ്ചിത അപേക്ഷ ഫോറത്തിൽ പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡിൻ്റെ കോപ്പിയും സഹിതം നവംബർ 7 ന് മുമ്പ് അപേക്ഷ നൽകണം.അപേക്ഷ സ്വീകരിക്കുന്ന അവസാന ദിനമായ നവംബർ 7വരെ ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കും.

മത്സര ഇനങ്ങളുടെ ലിസ്റ്റും, അപേക്ഷിക്കാനുള്ള അപേക്ഷാ ഫോമും  പഞ്ചായത്ത് ഓഫീസ്  ഹെൽപ്പ് ഡസ്കിൽ ലഭ്യമാണ്.

Previous Post Next Post