മയ്യില്‍:-15 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.കൊളച്ചേരിമുക്ക് നിസാറിനെയാണ്(40) മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ഇന്നലെ വൈകുന്നേരം അറസ്റ്റ്ചെയ്തത്.
അതിക്രമത്തിനിരയായ കുട്ടി നേരത്തെ മയ്യില്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ചെയ്തിരുന്നു.പ്രതിക്കായുള്ള അന്വേഷണത്തിനിടയില്‍ കുറുമാത്തൂര്‍ പൊക്കുണ്ടില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്.പ്രതിയെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അന്വേഷണ സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ മനു, അഡീഷണല്‍ എസ്.ഐ ദിനേശന്‍, എ.എസ്.ഐ മനു, സിവില്‍പോലീസ് ഓഫീസര്‍മാരായ മുനീര്‍, റാസിം, പ്രണവ്, ബിപിന്‍, പ്രദീഷ് എന്നിവരുമുണ്ടായിരുന്നു.