കൊളച്ചേരി:-മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് നടത്തിയ പുഷ്പാർച്ചനക്കും അനുസ്മരണ ചടങ്ങിലും മണ്ഡലം പ്രസിഡണ്ട് കെ.ബാലസുബ്രഹ്മന്ന്യൻ നേതൃത്വം നൽകി ബ്ലോക്ക് പ്രസിഡണ്ട് കെ.എം. ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി.. മണ്ഡലം സിക്രട്ടറിമാരായ കെ.ബാബു എം.ടി. അനീഷ്, സി.കെ. സിദ്ധീഖ് , എ. ഭാസ്കരൻ, കെ.പി.മുസ്തഫ ബൂത്ത് പ്രസിഡണ്ട് മാരായ എം.ടി. അനീഷ്, പി.പി. ശാദുലി, ചന്ദന എം.ടി. , അനില പി.പി.ജിഷ. കെ രവീണ,തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി