കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി സമഗ്ര നീർത്തട വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ഭാഗമായി നീർത്തട നടത്തം കായച്ചിറ നീർത്തടത്തിൽ വെച്ച് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സജിമ അധ്യക്ഷത വഹിച്ചു. പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നാരായണൻ (ഹരിത കേരള മിഷൻ RP ) അവതരിപ്പിച്ചു.തൊഴിലുറപ്പ് പദ്ധതി ആക്ക്രഡിറ്റഡ് എഞ്ചിനീയർ നിഷ
എം നിഷ സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി ഷിഫലുദ്ധീൻ നന്ദി പറഞ്ഞു.