പാട്ടയം :- പാട്ടയം ശാഖ മുസ്ലിം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ നമ്മുക്കൊപ്പം' എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ സൈക്കിൾ റാലിയും തുടർന്ന് നടന്ന സ്ലോ സൈക്കിൾ റൈഡിങ്, ഷൂട്ട് ഔട്ട് മത്സരങ്ങളും ജനശ്രദ്ധനേടി.പാട്ടയം ലീഗ് ഓഫീസിൽ നിന്ന് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്, കമാൽ ഹാജി ഫ്ലാഗ് ഓഫ് ചെയ്ത റാലി, പാട്ടയം റഹ്മത്ത് പള്ളി(കുഞ്ഞിപ്പള്ളി ) യിൽ സമാപിച്ചു.
തുടർന്ന് നടന്ന മത്സരവിജയികൾക്കുള്ള ക്യാഷ് പ്രൈസ്, പതിനേഴാം വാർഡ് മെമ്പർ റാസിന, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സയ്യിദ് ആറ്റക്കോയ തങ്ങൾ എന്നിവർ നൽകി. യുത്ത് ലീഗ് പ്രസിഡന്റ്, ബഷീർ, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എം. എസ്.എഫ്, മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരും പങ്കെടുത്തു.